Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floods

Kollam

വെ​ള്ള​പ്പൊ​ക്കം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ

കൊ​ല്ലം: മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന​തി​നാ​യി കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച ജി​ല്ലാ​ത​ല ദു​രി​താ​ശ്വാ​സ സാ​ധ​ന ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ.

സം​സ്ഥാ​ന നാ​ഷ​ണല്‍ സ​ര്‍​വീ​സ് സെ​ല്‍ കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ കോ​ള​ജി​ന്‍റെ(എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് 27 എ & ​ബി) നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി, ശ്രീ​നാ​രാ​യ​ണ കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​എ​സ്. ലൈ​ജു​വി​ല്‍ നി​ന്നും സം​സ്ഥാ​ന എ​ന്‍​എ​സ്എ​സ് കോ​ - ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മ​നു ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ല്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ പി.​ജെ.​അ​ര്‍​ച്ച​ന, ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (ജി​കെ​പി​എ) കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡന്‍റ് ഷി​ബു റാ​വു​ത്ത​ര്‍, കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന ക​ട​പ്പാ​ക്ക​ട നി​ല​യം വാ​ര്‍​ഡ​ന്‍ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, ശ്രീ ​ബ്ര​ഹ്‌​മ​നാ​യ​കം മ​ഹാ​ദേ​വ​ന്‍ (മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍), ടി.​കെ.​സു​മേ​ഷ് (എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍, വ​ര്‍​ക്ക​ല എ​സ്എ​ന്‍ കോ​ള​ജ്), എ​ന്‍​എ​സ്എ​സ് വൊ​ള​ണ്ടിയ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​കു​മാ​ര്‍, അ​ഭി​ഷേ​ക് എ​ന്നി​വ​രും എ​ന്‍​എ​സ്എ​സ് വോള ണ്ടിയ​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. ജി​കെ​പി​എ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.

 

District News

കോ​ഴ​ഞ്ചേ​രി​യിലും ആ​റ​ന്മു​ള​യി​ലും പ്ര​ള​യം

കോ​ഴ​ഞ്ചേ​രി: ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ പു​ത​മ​ൺ, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, ആ​റാ​ട്ടു​പു​ഴ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ് വെ​ള്ളം എ​ത്തി​ത്തു​ട​ങ്ങി. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ

ആ​റ​ന്മു​ള സ​ത്ര​ക​ട​വി​ൽ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​ത്. ഏ​ഴു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും വെ​ള്ളം കോ​ഴ​ഞ്ചേ​രി - മാ​വേ​ലി​ക്ക​ര റോ​ഡി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങി. വൈ​കാ​തെ വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. കോ​ഴി​പ്പാ​ലം, പൂ​വ​ത്തൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, ആ​റാ​ട്ടു​പു​ഴ, ഐ​ക്കാ​ട് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ധാ​ന പാ​ട ശേ​ഖ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ആ​റ​ന്മു​ള പു​ഞ്ച​യി​ലേ​ക്ക് പ്ര​ള​യ ജ​ലം വ​ള​രെ വേ​ഗ​മാ​ണ് എ​ത്തി​യ​ത്.

കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്കും വെ​ള്ളം എ​ത്തി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം, അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളും പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്. കോ​ഴ​ഞ്ചേ​രി - റാ​ന്നി, കോ​ഴ​ഞ്ചേ​രി - അ​യി​രൂ​ർ - റാ​ന്നി, റാ​ന്നി - തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി - മാ​വേ​ലി​ക്ക​ര,ആ​റ​ന്മു​ള - പ​ന്ത​ളം, കോ​യി​പ്രം - പൂ​വ​ത്തൂ​ർ, തെ​ക്കേ​മ​ല - ഇ​ല​വും​തി​ട്ട റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി.
ടി​കെ റോ​ഡി​ൽ മാ​രാ​മ​ൺ, പു​ല്ലാ​ട് ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം മു​ട​ങ്ങി.

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ രാ​വി​ലെ ത​ന്നെ ആ​റ​ന്മു​ള​യി​ൽ ക്യാ​ന്പ് ചെ​യ്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥും ആ​റ​ന്മു​ള​യി​ലെ​ത്തി.

വ​ള്ള സ​ദ്യ ന​ട​ന്നു; പ​ള്ളി​യോ​ട​ങ്ങ​ൾ സു​ര​ക്ഷി​തം

അ​തി ശ​ക്ത​മാ​യ പ്ര​ള​യ​ത്തി​ലും ആ​റ​ന്മു​ള വ​ള്ള സ​ദ്യ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു. ഇ​ന്ന​ലെ 11 വ​ള്ള സ​ദ്യ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ സ​ദ്യ​ക​ളും ആ​ചാ​ര​പൂ​ർ​വം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി പ​ള്ളി​യോ​ട സേ​വാ സം​ഘം അ​റി​യി​ച്ചു. ന​ദി​യി​ൽ ജ​ല നി​ര​പ്പ് അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്ന​തി​നാ​ൽ പ​ള്ളി​യോ​ട​ങ്ങ​ൾ എ​ത്തി​യി​ല്ല. എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത വേ​ഷ​മ​ണി​ഞ്ഞ് ക​ര​മാ​ർ​ഗം വ​ഞ്ചി​പ്പാ​ട്ട് പാ​ടി എ​ത്തി​യ ഓ​രോ ക​ര​ക​ളി​ലേ​യും തു​ഴ​ച്ചി​ൽ​കാ​രെ ആ​ചാ​ര പൂ​ർ​വം സ്വീ​ക​രി​ച്ച് സ​ദ്യ ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി യു​ടെ ഒ​മ്പ​ത് ബ​സു​ക​ൾ ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ മു​ത​ൽ പാ​റ​ശാ​ല വ​രെ​യു​ള്ള തീ​ർ​ത്ഥാ​ട​ക​രു​മാ​യി എ​ത്തി സ​ദ്യ ആ​സ്വ​ദി​ച്ച് മ​ട​ങ്ങി.

വ​ള്ള സ​ദ്യ വ​ഴി​പാ​ടു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​രു​പ​തി​ൽ പ​രം പ​ള്ളി​യോ​ട​ങ്ങ​ൾ ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ എ​ല്ലാ പ​ള്ളി​യോ​ട​ങ്ങ​ളെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് മൂ​ന്ന് വ​ള്ള സ​ദ്യ​ക​ൾ മാ​ത്ര​മെ ന​ട​ക്കു​ക​യു​ള്ളു എ​ന്ന് പ​ള്ളി​യോ​ട സേ​വാ സം​ഘം അ​റി​യി​ച്ചു. പ​ത്ത് വ​ള്ള സ​ദ്യ​ക​ളാ​യി​രു​ന്നു ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഏ​ഴ് സ​ദ്യ​ക​ൾ പ്ര​ള​യം മൂ​ലം മാ​റ്റി​വ​ച്ചു.

District News

പ്ര​ള​യ​ഭീ​തി​യി​ൽ ജി​ല്ല

ആ​ല​പ്പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല വീ​ണ്ടും പ്ര​ള​യ​ഭീ​തി​യി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ല​ക​ളി​ലേ​ക്ക് പ​മ്പ, അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞാ​ണ് ജ​ലം ഇ​ര​ച്ചെ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. ചേ​ർ​ത്ത​ല, അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കു​മാ​ര​പു​രം ഏ​ഴാം വാ​ർ​ഡി​ൽ അ​മ്പി​യി​ൽ കി​ഴ​ക്ക​തി​ൽ മ​ണി​ക​ണ്ഠ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ​നി​ന്നി​രു​ന്ന ആ​ഞ്ഞി​ലി​മ​രം വീ​ണു. ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്തി​ൽ മ​റ്റൊ​രു വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. നാ​ലാം​വാ​ർ​ഡി​ൽ ചി​ങ്ങം​കൂ​ട്ട​ത്തി​ൽ കു​ഞ്ഞി​ക്കു​ട്ടി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.
പു​ന്ന​മ​ട ഡോ​ക്ചി​റ​ക്ക് സ​മീ​പം പോ​ഞ്ഞി​ക്ക​ര​യി​ൽ മ​രം​വീ​ണ് ര​ണ്ട് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഫ​യ​ർ​ഫോ​ഴ്സെ​ത്തി മ​രം​മു​റി​ച്ചു​മാ​റ്റി. ഏ​ഴി​ട​ത്ത് മ​രം​വീ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പാ​ലം, ക​ല​വൂ​ർ ലെ​പ്ര​സി, അ​മ്പ​നാം​കു​ളം ക്ഷേ​ത്രം എ​ന്നി​വ​ക്ക് സ​മീ​പം നി​ന്നി​രു​ന്ന മ​ര​ങ്ങ​ളാ​ണ് വീ​ണ​ത്. ആ​ല​പ്പു​ഴ ക​റു​ത്ത​കാ​ളി പാ​ല​ത്തി​നു​സ​മീ​പ​ത്തെ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ നി​ല​നി​ന്നി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു.

ല​ഭി​ച്ച​ത് 62.24 മി​ല്ലി മീ​റ്റ​ർ മ​ഴ

ഇ​ന്ന​ലെ ജി​ല്ല​യി​ൽ 62.24 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ചേ​ർ​ത്ത​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 97.6 മി​ല്ലി മീ​റ്റ​ർ. മ​ങ്കൊ​മ്പ്-65.4, കാ​ർ​ത്തി​ക​പ്പ​ള്ളി-48.4, മാ​വേ​ലി​ക്ക​ര-50.8, കാ​യം​കു​ളം- 49.00 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ മ​ഴ​ക​ണ​ക്ക്.
കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ടി പ​മ്പ, മീ​ന​ച്ചി​ലാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പ​ള്ളാ​ത്തു​രു​ത്തി, നെ​ടു​മു​ടി, ക​രു​മാ​ടി, കാ​വാ​ലം, മ​ങ്കൊ​മ്പ്, ച​മ്പ​ക്കു​ളം, നീ​രേ​റ്റു​പു​റം, എ​ട​ത്വ, ത​ക​ഴി, വീ​യ​പു​രം, പ​ള്ളി​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ലാ​ണ്.
ത​ല​വ​ടി കു​തി​ര​ച്ചാ​ൽ-​കു​ന്നു​മാ​ടി പോ​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റി.

ക​ട​ലേ​റ്റം രൂ​ക്ഷം

ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​മ്പ​ല​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ മേ​ഖ​ല​യി​ൽ ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യി. അ​മ്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​തി രൂ​ക്ഷ​മാ​ണ്. പ​ല​യി​ട​ത്തും തി​ര​മാ​ല​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി. വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്.

കു​ട്ട​നാ​ടി​ന് ആ​ശ​ങ്ക​വേ​ണ്ട: ജി​ല്ലാ ക​ള​ക്‌​ട​ർ

സ​മീ​പ​ജി​ല്ല​ക​ളി​ലെ ക​ന​ത്ത​മ​ഴ​യി​ൽ കു​ട്ട​നാ​ടി​ന് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ. തോ​ട്ട​പ്പ​ള്ളി പൊ​ഴി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ഴ​ക്ക​ൻ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ക്കും. അ​ന്ധ​കാ​ര​ന​ഴി​യു​ടെ ഷ​ട്ട​റു​ക​ളും തു​റ​ന്ന് ജ​ലം ഒ​ഴു​ക്കി​വി​ടും. കി​ഴ​ക്ക​ൻ വെ​ള്ളം ജി​ല്ല​യി​ൽ ആ​ദ്യ​മെ​ത്തു​ന്ന ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് 20 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ​യും ബോ​ട്ടു​ക​ളും അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്‌​ട​ർ പ​റ​ഞ്ഞു.

International

ഒ​മാ​നി​ൽ മി​ന്ന​ൽ പ്ര​ള​യം: ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു, ഒ​രാ​ളെ കാ​ണാ​താ​യി

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ഷം​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന റം​ല എ​ന്ന സ്ത്രീ​യെ പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യി. ഒ​മാ​നി​ലെ അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പെ​ട്ടെ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വാ​ഹ​നം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​ർ പാ​ല​ക്കാ​ട് തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ണാ​താ​യ റം​ല​യ്ക്കാ​യി ഒ​മാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ഒ​മാ​ൻ അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പ​നം ന​ട​ത്തി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ബാ​ധി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

International

മൊറോക്കോയിൽ മിന്നൽപ്രളയം; 37 പേർ മരിച്ചു

റ​​​ബാ​​​ത്ത്: ​മൊ​​​റോ​​​ക്കോ​​​യി​​​ലെ സാ​​​ഫി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ 37 പേ​​​ർ മ​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.

ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ളും ക​​​ട​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. കാ​​​റു​​​ക​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​യി. 14 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ടെ​​​ന്നും ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും മൊ​​​റോ​​​ക്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഏ​​​ഴു വ​​​ർ​​​ഷം വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ട്ട മൊ​​​റോ​​ക്കോ​​​യു​​​ടെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ക്കു​​​റി ക​​​ന​​​ത്ത മ​​​ഴ​​​യും മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​മാ​​​ണ്.

International

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റി​ൽ ശ്രീ​ല​ങ്ക ന​ടു​ങ്ങി; മ​ര​ണ​സം​ഖ്യ 200 ക​ട​ന്നു

കൊ​ളം​ബോ: ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ മ​ര​ണ​സം​ഖ്യ 200 ക​ട​ന്നു. 150 ഓ​ളം പേ​രെ കാ​ണാ​താ​യി. ഇ​രു​പ​ത് ജി​ല്ല​ക​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും സേ​ന​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ മൂ​ന്നു ക​പ്പ​ലു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. മ​ഴ കു​റ​യു​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ല​ങ്ക​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കൊ​ളം​ബോ​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ വി​മാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 16 വ​രെ രാ​ജ്യ​ത്ത് സ്കൂ‌​ളു​ക​ൾ അ​ട​ച്ചി​ടും. കൊ​ളം​ബോ തു​റ​മു​ഖം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up